Kadina Kadoramee Andakataham movie song 'Premakatthu' Malayalam Lyrics. Priyanee...
ഗാനം: പ്രേമക്കത്ത് പാട്ട്
ചിത്രം: കഠിന കഠോരമീ അണ്ഡകടാഹം
വരികൾ: മു. രി.
സംഗീതം: ഗോവിന്ദ് വസന്ത
പാടിയത്: F. ജഹാൻ
----------------------------------
പ്രിയനേ....എ....
പ്രിയനേ...എ...
പ്രിയനേ.... എ....
പ്രിയനേ.... ഓ....
ഈ...... വരികൾ നീ വായിക്കാനായി എഴുതുന്നതാണെ
രാ...... പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ...
നീയില്ലാ മണിയറയുള്ളിൽ..
ഞാനല്ലേ മഖ്‌ബറയുള്ളിൽ.... നീയുള്ളോരായിരുളറയിൽ...
ഞാനില്ലേ തീയായി....
മ്മ്മ്.....
കുളിരുമ്പോൾ ചൂടേകാൻ
തളരുമ്പോൾ കൂട്ടേക്കാൻ
പ്രിയനേ നീ നോവല്ലേ
പൂമേനി തലോടാമേ
മുറിവെല്ലാം മായ്ക്കാമേ
പൂങ്കവിളിൽ മുത്താമേ
കണ്ണേ കൺനിറയല്ലേ കരുണാമയനായോന്റെ
കണ്ണിൽ നീ കുളിരാണേ...
(Music)
നാരി ഞാനിതീമേനി...
മാരാ നിൻ മനതാരിൽ മരമാക്കീ...
കായായി പൂവായി കൂടായി....
കിളിയായി മൊഴിയായി പഴമായി...
വേരാഴം വന്നു...
നീ കാതൽ തന്നു...
പുതു പൂക്കൾ വന്നു...
ഋതു കാവൽ നിന്നു....
നീ പോയേരം പൂവാടി...
പൂവാടി മരുവായി...
പോരൂ മാരാ...
വീടണയൂ മാരാ...
മ്മ്......
കുളിരുമ്പോൾ ചൂടേകാൻ
തളരുമ്പോൾ കൂട്ടേകാൻ
പ്രിയനേ ഇനി നോവുമ്പോ
പൂമേനി തലോടാനായ്
മുറിവെല്ലാം മായ്ക്കാനായ്
പൂങ്കവിളിൽ മുത്താനായ്
കണ്ണേ കണ്ണടയല്ലേ
കരുണാമയനായോന്റെ
കണ്ണിന്റെ കുളിരല്ലേ...