Kadina Kadoramee Andakataham movie song 'Ya rabbee oru vela ' Malayalam Lyrics.
ഗാനം: യാ റബ്ബേ...
ചിത്രം: കഠിന കഠോരമീ അണ്ഡകടാഹം
വരികൾ: ഉമ്പച്ചി
സംഗീതം: ഗോവിന്ദ് വസന്ത
പാടിയത്: മെന മേലത്ത്
----------------------------------------------
ഈ ഞാനും
വേദനതാണ്ടുകയാലാളകലേയകലേ...
മഞ്ഞൂറിയ തണുനീരും
കന്നിമഴത്തണ്ണീരും
റബ്ബേ നീയുതിരാ നറുവാസനയും
മേൽ കുളിരാനായ്...
കാത്ത് കാത്ത് കതകിൽ തങ്ങി
പ്രിയമേറും ഇവരിൽ ഞാൻ
ദുആകൾ ചൊല്ലീ...
ചോർന്ന് ചോർന്ന് കൊതികൾ മങ്ങി
കഴിയൂല ഖബറിൽ ഞാൻ
ഇണപോകാതേ...
(Music)
മൂടീല്ലേ... ഇമകൾ ആരാലോ...
യാ റബ്ബേ... ദേഹം പോണല്ലോ...
കാണാലോ മണ്ണ് മറഞ്ഞാലും...
ഉള്ളാലെ ഉള്ളെന്റുള്ളാലേ...
താരങ്ങൾ പൊഴിയുന്ന
രാവുകളിൽ ജപമാല
ഞാനെണ്ണി അഴലുകളേ പകരികളാക്കി...
ആളുന്ന പുകിലുകളിൽ
സ്നേഹക്കനി വിടരാൻ നേരുന്ന ദിക്‌റുകളിൽ
യാചകിയായി....
കാത്തു കാത്തു
കതകിൽ തങ്ങി
പ്രിയമേറും ഇവരിൽ ഞാൻ
ദുആകൾ ചൊല്ലി...
ചോർന്ന് ചോർന്ന്
കൊതികൾ മങ്ങി
കഴിയൂല ഖബറിൽ ഞാൻ
ഇണപോകാതേ...